കാലടി: എറണാകുളം-അങ്കമാലി അതിരൂപത വിമൺ വെൽഫെയർ സർവീസിന്റെ നേതൃത്വത്തിൽ മലയാറ്റൂർ കുരിശുമുടി തീർഥാടനം നടത്തി. ഇന്നലെ രാവിലെ ഏഴിന് മലയടിവാരത്തെ മാർ തോമാശ്ലീഹായുടെ രൂപത്തിനു മുന്നിൽ പ്രാർഥനയ്ക്കു ശേഷമാണ് മലകയറ്റം ആരംഭിച്ചത്.
കുരിശുമുടി വൈസ് റെക്ടർ ഫാ. ജോസ് ഒഴലക്കാട്ട് പ്രാർഥനാ ശുശ്രൂഷകർക്ക് കാർമികത്വം വഹിച്ചു. അതിരൂപതാ ഡയറക്ടർ ഫാ. പോൾ ചെറുപിള്ളി സന്ദേശം നൽകി. വിവിധ പള്ളികളിൽ നിന്നായി ആയിരത്തോളം വനിതകൾ മലകയറ്റത്തിൽ പങ്കെടുത്തു.